തൊടുപുഴ: അധ്യാപക സംഘടനയായ കെ.എസ്.ടി.എ സംസ്ഥാനത്തുടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാർ ആശുപത്രികൾക്കും ഒരു കോടി രൂപ വിലവരുന്ന പൾസ് ഓക്‌സിമീറ്റർ വിതരണം ചെയ്യുന്നു . ഇന്നലെ തൊടുപുഴ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജില്ലാ ആശുപത്രിയിലും തൊടുപുഴ നഗരസഭയ്ക്കും പൾസ് ഓക്‌സിമീറ്റർ നൽകി. മുൻസിപ്പൽ ചെയർമാൻ ചേമ്പറിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി.എ നേതാക്കളായ കെ.എം. ഷാജഹാൻ, ഷാമോൻ ലുക്ക്, അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജിനും സെക്രട്ടറി ബിജുമോൻ ജേക്കബിനും കൈമാറി.