തൊടുപുഴ: മൺസൂണിന് മുന്നോടിയായി തൊടുപുഴ നഗരസഭാ പരിധിയിൽ വരുന്ന ഓടകൾ അടിയന്തരമായി വൃത്തിയാക്കി പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്. ടൗൺ കേന്ദ്രീകരിച്ചുള്ള പ്രവർത്തികൾക്ക് പുറമേ എല്ലാ വാർഡുകളിലും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാർഡ് സാനിട്ടേഷൻ കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വാർഡുകളിലേയ്ക്കുമുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ. കരീം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജോ മാത്യു, പ്രജീഷ് കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.