തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ നഴ്‌സിംഗ് രംഗത്ത് നിപ്പ എന്ന വൈറസിനെതിരെ പോരാടി മരിച്ച നഴ്‌സ് ലിനിയുടെ മൂന്നാം ചരമ ദിനത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെ രോഗികൾക്കായി 200 ഇൻ ഹെയ്‌ലറും മരുന്നുകളും വിതരണം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി തൊടുപുഴ താലൂക്ക് മെഡിക്കൽ ആഫീസർ ഉമാദേവിക്ക് മരുന്നുകൾ കൈമാറി. യൂത്ത് വിംഗ് ജന. സെക്രട്ടറി രമേഷ് പി.കെ, ട്രഷറർ മനു തോമസ്, കമ്മിറ്റിയംഗം ജോർജ്കുട്ടി, മെഡിക്കൽ ആഫീസർ ഡോ. പ്രീതി, ജെ.എച്ച്.ഐ സുനിൽ എന്നിവർ പങ്കെടുത്തു.