ആലക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന സംഭാവനയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് കൈമാറി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും രണ്ട് പൾസ് ഓക്‌സിമീറ്ററുകൾ വീതം നൽകിയതായി പ്രസിഡന്റ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനി വർഗീസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടോമി കാവാലം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി സോജൻ, ഡിവിഷൻ മെമ്പർമാരായ ജിജി സുരേന്ദ്രൻ, ഷൈനി സന്തോഷ്, നൈസി ഡെനിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ഭാഗ്യരാജ്, എക്സ്‌റ്റൻഷൻ ആഫീസർമാരായ എം.സി. രമ, കെ.വി. അനിൽകുമാർ, സീനിയർ ക്ലർക്ക് എൽദോസ് എന്നിവർ പങ്കെടുത്തു.