തൊടുപുഴ: ലോകത്തു സമാധാനത്തിന്റെ സന്ദേശവാഹകൻ എന്നതായിരുന്നു രാജീവ് ഗാന്ധിയുടെ മേലുള്ള സൽപ്പേരെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ.എസ്. അശോകൻ പറഞ്ഞു. തൊടുപുഴ രാജീവ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ്, ഡിസിസി സെക്രട്ടറി എൻ.ഐ.ബെന്നി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എൻ. രാജീവൻ, ജോർജ് കുട്ടംതടം, ഒ.കെ. അഷറഫ്, വി.എ. ജിന്ന, എം.കെ. ശാഹുൽ ഹമീദ്,​ ടി.എൽ. അക്ബർ, കെ.ജെ. സിനാജ്, ലെനിൻ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.