ചെറുതോണി: നിപ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ മൂന്നാം ചരമവാർഷിക ദിനമാചരിച്ചു. കേരള ഗവൺമെന്റ് നഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ലിനി ചാരിറ്റബിൾ ട്രസ്റ്റാണ് ചരമദിനമാചരിച്ചത്. പരിപാടികളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ ഡി.എം.ഒ ഡോ. എൻ. പ്രിയയ്ക്ക് കൈമാറി. അനുസ്മരണ പരിപാടികളുടെ ഭാഗമായി ജില്ലാതല ഉപന്യാസ മത്സരങ്ങളും യൂണിറ്റ് തല അനുസ്മരണ യോഗങ്ങളും നടത്തി. ജില്ലാ മെഡിക്കൽ ആഫീസിൽ നടന്ന ചടങ്ങിൽ ആർ.സി.എച്ച്.എം ഡോ. സുരേഷ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സുഷ്മ, ഡോ. സുരേഷ് വർഗീസ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ലിനി ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ കൺവീനറുമായ രജനി എം.ആർ, കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് കെ.എം. ഷൈല, പി.കെ. ഷീമോൾ, അരുൺകുമാർ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.