pambu
പിടികൂടിയ പെരുമ്പാമ്പ്

ചെറുതോണി: മണിയാറൻകുടി പകിട്ടാനിൽ നിന്ന് പെരുപാമ്പിനെ പിടികൂടി. ഇന്നലെ രാവിലെയാണ് ചെക്കുഡാമിനു സമീപം സ്ത്രീകളുടെ കുളിക്കടവിലെ കൽക്കെട്ടിനിടയിലാണ് പാമ്പിനെ കണ്ടത്. വാർഡുമെമ്പർ അറിയിച്ചതിനെത്തുടർന്ന് നഗരംപാറ റെയിഞ്ചാഫീസിലെ വനപാലകരെത്തി കൽക്കെട്ട് പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനു പത്തുകിലോയോളം തൂക്കമുണ്ടെന്ന് വനപാലകൾ പറഞ്ഞു. പാമ്പിനെ അഞ്ചാം മൈലിലെ ഉൾവനത്തിൽ തുറന്നുവിട്ടു. പാൽകുളംമേട് വനത്തിൽ നിന്നു തോട്ടിലൂടെ ഒഴുകിയെത്തിയതാവാം പെരുമ്പാമ്പെന്ന് വനപാലകൾ പറഞ്ഞു.