rajeev
രാജീവ് ഗാന്ധിയുടെ മുപ്പതാമത് ചരമദിനാനുസ്മരണത്തോടനുബന്ധിച്ച് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പുഷ്പാർച്ചന നടത്തുന്നു.

ചെറുതോണി: ചരിത്രം ഉള്ളടത്തോളം കാലം ഒരു ജനതയ്ക്കും രാജീവ് ഗാന്ധിയെ മറക്കാനാവില്ലെന്ന് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാമത് ചരമദിനാനുസ്മരണം നടത്തി. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ആഫീസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.പി. ഉസ്മാൻ, ഡി.സി.സി സെക്രട്ടറി എം.ഡി. അർജുനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിജോ ജോസഫ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് എസ്. ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.