ഇടുക്കി: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയും ഐടി കമ്പനി എച്ച് സി എൽ സംയുക്തമായി തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. 2020 ൽ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ അവസരം. (2021 ൽ പ്ലസ്ടു പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് റിസൾട്ട് വരുന്ന മുറയ്ക്ക് അപേക്ഷിക്കാം )
പ്ലസ്ടുവിന് മിനിമം 75ശതമാനം മാർക്കും (സി ബി എസ് സി , ഐ സി എസ് സി വിഭാഗത്തിൽ 80ശതമാനം ) , 60 ശതമാനം മാർക്കോടെ മാത്സ് വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്‌സ് (6 മാസം ക്ലാസ്സ് റൂം പരിശീലനം 6 മാസം ഇന്റേൺഷിപ്)
ഇന്റേൺഷിപ് സമയത്തു 10,000 രൂപസ്റ്റൈഫന്റ് കോഴ്‌സിന് ശേഷം ജോലിയിൽ തുടരുമ്പോൾ സ്‌കോളർഷിപോടെ ഉപരിപഠനം.കോഴ്‌സ് ഫീസ് : ഡെവലപ്പർ 2 ലക്ഷം രൂപ + നികുതിയും , അസ്സോസിയേറ്റ് 1 ലക്ഷം രൂപ + നികുതിയും . (ലോൺ സൗകര്യവും 100 ശതമാനം വരെ സ്‌കോളർഷിപ്പും ഉണ്ടായിരിക്കും)
കൂടുതൽ വിവരങ്ങൾക്ക് അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജരുമായി ബന്ധപ്പെടുകയോ (9495999634 , , dpmidk@asapkerala.gov.in അല്ലെങ്കിൽ https://www.hcltechbee.com/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക
രജിസ്റ്റർ ചെയ്യാൻ : https://registrations.