തൊടുപുഴ: പാലായിൽ കെ.എം. മാണിയുടെ ഒർമകളുമായി മന്ത്രി റോഷി അഗസ്റ്റിന്റെ ഒരു ദിനം. ഇന്നലെ രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് പാലയിലെ കെ.എം. മാണിയുടെ കബറടത്തിലേയ്ക്കാണ് അദ്ദേഹം യാത്ര തിരിച്ചത്. പാലാ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ കെ.എം. മാണിയൂടെ കബറിടത്തിൽ പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടത്തിയ ശേഷം പാലാ കരിങ്കോഴിക്കൽ തറവാട്ടിലെത്തി. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എന്നിവരോടൊപ്പം ഉച്ചഭഷണം കഴിച്ചു. 2.30ന് പാല ചക്കാമ്പുഴയിലെ കുടുംബ വീട്ടിലെത്തി. അച്ഛൻ അഗസ്റ്റിൻ, അമ്മ ലീലാമ്മ മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി കുറച്ച് സമയം ചെലവഴിച്ചു. വഴിയിൽ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് ഭരണങ്ങാനം എടപ്പാടിയിലെ ഭാര്യവീട്ടിലും സന്ദർശനം നടത്തി. 5.30ന് കോട്ടയം കോരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഫീസിലെത്തി. തുടർന്ന് പാർട്ടി മീറ്റിങ്ങും കഴിഞ്ഞാണ് മടങ്ങിയത്. ഗവ. ചീഫ് വീപ്പ് അഡ്വ. എൻ. ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ ജോബ് സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.