തിരുവനന്തപുരം: തുടർഭരണം നേടിയ ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് ശ്രീനാരായണ ധർമ്മവേദി. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു ഇടതുപക്ഷ സർക്കാർ തുടർഭരണം നേടുന്നതിൽ അഭിമാനിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ ഭരണത്തിലുണ്ടായ നേട്ടം വാക്കുകളാൽ വർണ്ണിക്കാൻ സാധ്യമല്ല. അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും മതസൗഹാർദ്ദം കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും സർക്കാർ ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചു. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാമാരിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഒരു ക്യാപ്ടനായി മുന്നിൽ നിന്നു. വിമർശനങ്ങളെയും ആരോപണങ്ങളെയും സ്‌നേഹ രൂപേണ നേരിട്ടു. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും നല്ല പ്രകടനമാണ് കാഴ്ച വച്ചത്. പുതുതലമുറയ്ക്ക് പ്രാതിനിധ്യം നൽകുന്ന പുതിയ സർക്കാരിനും ജനോപകാരപ്രദമായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനും താഴെതട്ടിൽ കിടക്കുന്ന ജനവിഭാഗങ്ങളെ ഉയർത്തികൊണ്ടു വരാനും കഴിയുമെന്ന് പൂർണമായി വിശ്വസിക്കുന്നുവെന്ന് ശ്രീനാരായണ ധർമ്മവേദി സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ കെ.കെ. പുഷ്പാംഗദനും ജനറൽ സെക്രട്ടറി ഡോ. ബിജു രമേശും പറഞ്ഞു.