തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃദിനം ഓൺലൈനായി ആചരിച്ചു. മഹാമാരി കാലത്തെ മാതൃഹൃദയം എന്ന വിഷയത്തിൽ കെ.ജി. ശശി പ്രഭാഷണം നടത്തി. സാംസ്‌കാരിക വേദി കൺവീനർ വി.എസ്. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.

അനുശോചിച്ചു

തൊടുപുഴ : മണക്കാട് മേഖലയിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന പ്രൊഫ. ആർ. രാമകൃഷ്ണൻ നായരുടെ നിര്യാണത്തിൽ കെ.എസ്.എസ്.പി.യു സാംസ്‌കാരിക വേദി അനുശോചിച്ചു. സാംസ്‌കാരിക വേദി കൺവീനർ വി.എസ് ബാലകൃഷ്ണപിള്ള നേതൃത്വം വഹിച്ചു.

വാഹന സൗകര്യം ഏർപ്പെടുത്തി

തൊടുപുഴ: കൊവിഡ്- 19 രോഗവ്യാപനമുള്ള സാഹചര്യത്തിൽ തൊടുപുഴ ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തന പരിധിയിലുള്ള നഗരസഭയിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള വാർഡുകളിലെ രോഗികൾക്ക് തൊടുപുഴയിലുള്ള ആശുപത്രികളിൽ പോകുന്നതിന് വാഹന സൗകര്യവും കൂടാതെ രോഗവ്യാപനമുള്ള വീടുകളിൽ അണുനശീകരണം ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുള്ളതായി പ്രസിഡന്റ് കെ. ദീപക് അറിയിച്ചു.

മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

തൊടുപുഴ: സർക്കാർ അംഗീകാരമുള്ള 60 ദിവസം പ്രായമായ അത്യുത്പാദന ശേഷിയുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ വിൽക്കുന്നു. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9744303058, 8281179096.

എം.എം. പീറ്റർ അനുസ്മരണം

അടിമാലി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും അടിമാലി മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന എം.എം. പീറ്ററിന്റെ നിര്യാണത്തിൽ കെ.എസ്.എസ്.പി.എ ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി. അൽഫോൻസ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. പീറ്റർ, വി.എസ്. രവീന്ദ്രനാഥ്, എം.ഡി. അർജ്ജുനൻ, എൻ.വി. പൗലോസ്, ഒ.വി. ശിവൻകുട്ടി, ടി.എം. ജോയി, ഒ.എസ്. മാത്യു, റോയി സെബാസ്റ്റ്യൻ, ജോസ് കോനാട്ട്, വി.എ. ജോസഫ്, കെ.എൻ. ശിവദാസ്, ടി.എം. ബേബി എന്നിവർ സംസാരിച്ചു.