തൊടുപുഴ: എസ്എൻഡി പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി.. ജയേഷിന്റെ നേതൃത്വത്തിൽ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ തൊടുപുഴ നഗരത്തിലും കാരിക്കോട് ആശുപത്രിയിലുമായി ഇന്നലെ 165പൊതിച്ചോർ വിതരണം ചെയ്തു.
, യൂത്ത് മൂവ്മന്റ് സെക്രട്ടറി ശരത് ചന്ദ്രൻ, രഞ്ജിത്ത് കരിമണ്ണൂർ, ജിഷ്ണു മുട്ടം, ജിനീഷ് കഞ്ഞിക്കുഴി.. എന്നിവർ പങ്കെടുത്തു.. ശാഖകളിൽ നിന്ന് യൂണിയന്റെയും യൂണിയൻ വനിതാ സംഘത്തിന്റെയും ,യൂത്ത് മൂവ് മെന്റിന്റേയും ,സൈബർ സേനയുടേയും നേതൃത്വത്തിലാണ് പോതിച്ചോർ സംഭരിച്ച് യൂണിയനിൽ എത്തിക്കുന്നത് .എല്ലാ ദിവസവും 12 മുതൽ 2 വരെ തൊടുപുഴ യൂണിയൻ ഓഫീസിനു മുൻപിൽ പൊതിച്ചോർ വിതരണം ഉണ്ടാവും .കൂടാതെ തൊടുപുഴ പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊതിച്ചോർ എത്തിച്ചും കൊടുക്കും . യൂണിയൻ ചെയർമാൻ എ. ജി. തങ്കപ്പൻ ,വൈസ് ചെയർമാൻ ഡോ .കെ സോമൻ ,കമ്മറ്റി അംഗങ്ങളായ ഷാജികല്ലാറയിൽ ,വൈക്കും ബെന്നി ശാന്തി ,യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ ,ശാഖാ പ്രസിഡന്റ് ,സെക്രട്ടറിമാർ,തുടങ്ങിയ സംഘടനാ നേതാക്കൻമാർ പോതിച്ചോർ വിതരണത്തിന് നേതൃത്വം കൊടുക്കുന്നു.