കുമളി : കേരള വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയൻ കുമളി ശാഖയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു പീരുമേട് താലൂക്കിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിലും സമ്പർക്ക വിലക്ക് ഉള്ളവർ, വാടക വീടുകളിൽ കഴിയുന്നവർ, കൊവിഡ് മൂലം പണി ഇല്ലാത്തവർ , രോഗബാധിതരുടെ വീടുകൾ എന്നിവടങ്ങളിൽ സഹായം എത്തിക്കുന്നതിന് ഭാഗമായാണ് പച്ചക്കറി കിറ്റ് വിതരണ ചെയ്തത്. കേരള വിശ്വകർമ സഭ സംസ്ഥാന ഓർഗനൈസിഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു കെ വി എസ് ജില്ലാ സെക്രട്ടറി സജി വെമ്പള്ളി , ബി സുരേഷ്, സന്തോഷ് പി ആർ ,കെ ജി പ്രവീൺ എന്നിവർ നേതൃത്വം നൽകി