merchents
തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷനും യൂത്ത് വിംഗും ഓൺലൈൻ വ്യാപാരത്തിനെതിരെ പ്രതിഷേധ സമരം നടത്തിയപ്പോൾ

തൊടുപുഴ: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഒരു മാസക്കാലമായിവ്യാപാരികൾ കടകൾ അടച്ചിട്ടു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആവശ്യസർവീസുകൾ എന്ന പേരിൽ ചെറുകിട വ്യാപാരികളുടെ വയറ്റത്തടിക്കുന്ന ഓൺലൈൻ കുത്തകൾക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷനും യൂത്ത് വിംഗും രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മർച്ചന്റ്‌സ് അസോസിയേഷനും യൂത്ത്‌വിംഗും ഓൺലൈൻ വിതരണം കേന്ദ്രങ്ങൾ അടപ്പിച്ചു.

കേരളത്തിലെ വ്യാപാരികൾ ദരിദ്രത്തിന്റെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുമ്പോൾ ഓൺലൈൻ വ്യാപാരികൾ കൊള്ളലാഭങ്ങൾ കൊയ്യുകയാണ്.ഓൺലൈൻ വ്യാപാരികളുടെ ധിക്കാരപരമായ നടപടികൾക്ക് സർക്കാർ കൂട്ടുനിന്നാൽ കേരളത്തിലെ വ്യാപാരസമൂഹം ആത്മഹത്യയിലേക്കിയിരിക്കും പോകുന്തെന്നും മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

.പ്രതിഷേധ സമരത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണി യിൽ,ജനറൽ സെക്രട്ടറി നാസർ സൈര, യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി,സെക്രട്ടറി രമേഷ് പി കെ. ജോയിന്റ് സെക്രട്ടറി .ഷെരീഫ് സർഗം, , ട്രഷറർ മനു തോമസ്,കമ്മിറ്റി അംഗങ്ങളായ ശ്രീ. ജഗൻ ജോർജ്, അരുൺ എസ് എന്നിവർ പങ്കെടുത്തു.