തൊടുപുഴ നഗരസഭ പരിധിയിൽ ഇന്ന് ഡ്രൈഡേ ആചരിക്കുമെന്ന് ചെയർമാൻ സനീഷ്‌ജോർജ്ജ് അറിയിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡ്രൈഡേ നടത്തുന്നത്. നഗരസഭ പരിധിയിൽ വരുന്ന എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും വെളളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ കïെത്തി ഒഴിവാക്കുകയാണ് ഈ ദിനത്തിൽ ഉദ്ദേശിക്കുന്നത്. വീടുകളിലും പരിസര പ്രദേശങ്ങളിലും വെളളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുന്നതു മൂലം മൺസൂൺ കാലത്ത് ഡെങ്കിപ്പനിയും മറ്റ് വൈറൽ രോഗങ്ങളും പടർന്നു പിടിക്കുന്നതിന് സാദ്ധ്യത കൂടുതലാണ്.എല്ലാവരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, അവരവരുടെ വീടും പരിസരവും വൃത്തിയാക്കിയും, വെളളം കെട്ടിനിൽക്കാതെയും പരിപാലിക്കണമെന്നും ചെയർമാൻ അറിയിച്ചു.കോതായിക്കുന്ന് ബസ്സ്‌സ്‌റ്‌റാന്റ് പരിസരം മുതൽ പാലാറോഡിൽ ചുങ്കം വരെയുളള ഭാഗത്ത് നഗരസഭയുടെനേതൃത്വത്തിൽ നാളെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പരിപാടി ചെയർമാൻ സനീഷ്‌ജോർജ്ജ് ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, പ്രദേശത്തെ റസിഡൻസ് അസോസ്സിയേഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.