മുട്ടം : കൊവിഡ് കാലത്ത് സാന്ത്വന സ്പർശവുമായി കേരളാ കോൺഗ്രസ്, യൂത്ത്ഫ്രണ്ട്, ഗാന്ധിജി സ്റ്റഡി സെന്റർ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചനുകളിൽ എം.എൽ.എ ഹെൽപ്പ് ഡെസ്‌ക്ക് വോളന്റിയർമാർ പാൽ എത്തിച്ചു നൽകുന്നു.പി.ജെ.ജോസഫ് എം.എൽ.എയുടെ ഡയറി ഫാമിൽ നിന്നും സൗജന്യമായാണ് പാൽ എത്തിച്ചു നൽകുന്നത്.