മൂലമറ്റം: അറക്കുളം സേവാഭാരതി യൂണിറ്റിൻ്റെ നേതൃത്വത്തിൽ തൊടുപുഴ ഐ എം എ യിൽ രക്തദാനം നടത്തി. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ ആശുപത്രികളിൽ കൂടുതൽ രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സേവാഭാരതി പ്രവർത്തകർ രക്തദാനം ചെയ്തത്. സേവാഭാരതി പ്രവർത്തകരായ അജീഷ് ടി.ബി., മനേഷ് മോഹനൻ, അജസ് വി.എസ്., രാധാമണിഹരിലാൽ എന്നിവർ നേതൃത്വം നൽകി