കരിമണ്ണൂർ : വളം കടകൾ തുറന്ന് പ്രവർത്തിക്കാൻ നടപടിവേണമെന്ന് കർഷക കോൺഗ്രസ് മണ്ഡലം കമ്മറ്റി. മഴക്കാലം ആരംഭിച്ചതോടെ നെല്ല്, തെങ്ങ്, വാഴ, റബ്ബർ തുടങ്ങിയ മുഴുവൻ കാർഷിക വിളകൾക്കും വളപ്രയോഗം നടത്തേണ്ട സമയമാണ്.നെല്ലിന്റെ ഒന്നാം വിള ഇറക്കുന്നതിനു വേണ്ടി കർഷകർ നിലം ഒരുക്കുന്ന പണികൾ ആരംഭിച്ചു കഴിഞ്ഞു.
മഴക്കാല ടാപ്പിങ്ങിനു മുന്നോടിയായി പ്ലാസ്റ്റിക് ഇടണമെങ്കിൽ ചില്ലും ചിരട്ടയും പ്ലാസ്റ്റിക്കും വിൽക്കുന്ന കടകളും വളക്കടയും തുറക്കണം.വേനൽക്കാലത്ത് വച്ച വാഴക്ക് വളമിട്ട് മണ്ണ് കൂട്ടേണ്ട സമയമാണ്.ഈ അടിയന്തര സാഹചര്യം മനസ്സിലാക്കി എത്രയും പെട്ടെന്ന് വളകടകൾ തുറക്കുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്ന് കർഷക കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ് ജോസ് തോട്ടത്തുമ്യാലിൽ ആവശ്യപ്പെട്ടു.