തൊടുപുഴ: സമൂഹ അടുക്കളകൾക്ക് കൈത്താങ്ങായി ലയൺസ് ക്ലബ് തൊടുപുഴ മെട്രോ. കരിങ്കുകുന്നം, പുറപ്പുഴ പഞ്ചായത്തുകളി ലെ സമൂഹ അടുക്കളയിലേക്കാണ് അവശ്യ സാധനങ്ങൾ കൈമാറിയത്. കരിംങ്കുന്നത് പ്രസിഡന്റ് ജോജി ഇടമ്പുറത്തിനു ലയൺസ് മെട്രോ പ്രസിഡന്റ് വിനോദ് കണ്ണോളി കൈമാറി. 5 ഓക്സിമീറ്ററുകളും നൽകി. ചാർട്ടർ പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ കെ. കെ തോമസ്, പഞ്ചായത്ത് മെമ്പർമാരായ ബേബി കൊച്ചുപുര, ഷീബ ജോൺ, സ്വപ്ന ജോയൽ, സ്മിത സിറിയക്ക, ലയൺസ് ഭാരവാഹികളായ സോയിച്ചൻ അലക്സാണ്ടർ, സി. എം സ്റ്റീഫൻ, പ്രശാന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റന്നാലിന് ലയൺസ് പ്രസിഡന്റ് വിനോദ് കണ്ണോളി സാധനങ്ങൾ കൈമാറി. പ്രശാന്ത് കുമാർ സാനിറ്റൈസർ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിദ്ധരൻ, മെമ്പർമാരായ ജോർജ് മുല്ലക്കരി, സിനി ജെസ്റ്റിൻ, ലയൺസ് ഡയറക്ടർ സോയിച്ചൻ അലക്സാണ്ടർ എന്നിവർ പങ്കെടുത്തു