കട്ടപ്പന: റോഷി അഗസ്റ്റിന്റെ മന്ത്രിസ്ഥാനത്തിൽ കട്ടപ്പനയിൽ കേക്കുമുറിച്ചും പായസം വിതരണംചെയ്തും പടക്കംപൊട്ടിച്ചും ആഹ്ലാദം പ്രകടിപ്പിച്ചു. ഇടതുമുന്നണി ഓഫീസിൽ നേതാക്കൾ കേക്കുമുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ പ്രവർത്തകർ പടക്കംപൊട്ടിച്ചും പായസം വിതരണം ചെയ്തുമാണ് സന്തോഷം പ്രകടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ.കേരള കോൺഗ്രസ് പ്രവർത്തകർ അവരുടെ വീടുകളിലിരുന്ന് സത്യപ്രതിജ്ഞാചടങ്ങ് ടെലിവിഷനുകളിൽ കണ്ട് ഫോണിൽ സന്തോഷം പ്രകടിപ്പിക്കുകയുമായിരുന്നു. ഇടതുപ്രവർത്തകർ ടൗണിൽ പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും റോഷിയുടെ മന്ത്രിപദവി ആഘോഷമാക്കി. കട്ടപ്പനയിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ കെ.എസ്. മോഹനൻ കേക്കുമുറിച്ചു. വി.ആർ. സജി, മനോജ് എം. തോമസ്, ജോഷി മണിമല, ടോമി ജോർജ്, വി.എസ്. അഭിലാഷ്, കെ.പി. സുമോദ് തുടങ്ങിയവർ പങ്കെടുത്തു.