കരിമ്പൻ: കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയായി അധികാരമേറ്റ റോഷി അഗസ്റ്റിനെ ഇടുക്കി രൂപത അഭിനന്ദിച്ചു. നിഷ്പക്ഷവും നീതിയുക്തവും വികസനോൻമുഖവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിക്കാൻ അദ്ദേഹത്തിനു കഴിയട്ടെയെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അദ്ധ്യയക്ഷതയിൽ കരിമ്പൻ ബിഷപ്‌സ് ഹൗസിൽ ചേർന്ന രൂപതാസമിതി ആശംസിച്ചു. വികസനകാര്യത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് പിന്നാക്കംനിൽക്കുന്ന ജില്ലയുടെ പ്രശ്‌നങ്ങളും യോഗം ചൂണ്ടിക്കാട്ടി. 2016 മുതൽ നിയമനം അംഗീകരിക്കാത്ത അദ്ധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മന്ത്രി മുൻകൈയെടുക്കുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, ചാൻസിലർ ഫാ. ജോർജ് തകിടിയേൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ തച്ചുകുന്നേൽ, വൈസ്ചാൻസലർ ഫാ. തോമസ് പഞ്ഞിക്കുന്നേൽ, കെയർ രൂപത ഡയറക്ടർ ഫാ. അലക്‌സ് വേലച്ചേരിൽ, ക്രിസ്തുജ്യോതി ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ, കെസിവൈഎം ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.