കുട്ടിക്കാനം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്രീച്ച് ബ്യൂറോയും കുട്ടിക്കാനം മരിയൻ കോളേജ് എൻ എസ് എസ് യൂണിറ്റും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി കൊവിഡ് വാക്‌സിനേഷനെക്കുറിച്ചും രോഗ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും വെബിനാർ സംഘടിപ്പിച്ചു.

ഇടുക്കിമെഡിക്കൽ കോളേജ് അസി. പ്രൊ ഫസർഡോ. ജനയസ് എം മുണ്ടോടൻ വെബിനാറിൽ ക്ലാസെടുത്തു. ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന മൂന്നു വാക്‌സിനുകളും ഒരു പോലെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ വാക്‌സിനെടുക്കുന്നതിനൊപ്പം മറ്റുള്ളവരെ അതിനായി സഹായിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു..

വാക്‌സിനേഷനേയും കൊവിഡ് രോഗത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്ന അസത്യ പ്രചരണങ്ങളെ യുവജനങ്ങൾ കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിനൊപ്പം നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കണമെന്ന് വെബിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് റീജിയണൽ ഔട്ട്രീച്ച് ബ്യൂറോഅഡീഷണൽ ഡയറക്ടർ ജനറൽ പളനിച്ചാമി ആവശ്യപ്പെട്ടു.
ഫീൽഡ് എക്‌സിബിഷൻ ഒഫീസർ ശ് പൊന്നുമോൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അരുൺ തുടങ്ങിയവർ സംസാരിച്ചു.