foodkit

കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിത മേഖലകളിൽ രണ്ടാം ഘട്ട ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ. ചന്ദ്രശേഖരൻ ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വി.എൻ. രാജപ്പൻ , സൈലേഷ് എൻ. ഇടമറുക്, വി.എൻ. ബാബുരാജ്, ജനാർദ്ദനൻ ഇലവന്തിയിൽ, വി.ജി. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.