തൊടുപുഴ: കോവിഡ് അതിജീവനത്തിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ വാർഡിലെ എല്ലാ വീടുകളിലും അരി ഉൾപ്പടെയുള്ള പലചരക്ക് സാധനങ്ങൾ എത്തിച്ച് നഗരസഭാ കൗൺസിലർ കെ ദീപക്. തന്റെ വാർഡിലെ എല്ലാ വീടുകളിലും ഇന്നലെ നേരിട്ട് കിറ്റെത്തിച്ച് നൽകി. അരി 5 കിലോ പഞ്ചസാര, മുളക് പൊടി, പുട്ട് പൊടി തുടങ്ങിയ പതിനാല് ഐറ്റം 600 രൂപയുടെ സാധനങ്ങളാണ് നൽകിയത്.