കുമളി: തേക്കടി റോട്ടറി ക്ലബ്, പൾസ് ഓക്‌സീമീറ്ററുകൾ പഞ്ചായത്തിന് കൈമാറി. പഞ്ചായത്തിലെ എല്ലാ വാർഡുകൾക്കും അഞ്ച് ഓക്‌സി മീറ്ററുകൾ വീതമാണ് വിതരണം നടത്തിയത്. കുമളി പെരിയാർ ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്ന സി.എഫ്.എൽ.റ്റി.സി.സെന്ററിൽ നടന്ന പരിപാടിയിൽ റോട്ടറി ക്ലബ് പ്രസിഡന്റ് എം.എൻ.ഷാജി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന് പൾസ് ഓക്‌സീമീറ്ററുകൾ കൈമാറി. ആരോഗ്യ ചികിത്സാ രംഗത്ത് പിന്നോക്കം നിൽക്കുന്ന കുമളി പോലത്തെ പ്രദേശത്തെ ആവശ്യകത കണക്കിലെടുത്താണ് ഓക്‌സി മീറ്ററുകൾ വിതരണം നടത്തിയതെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ പറഞ്ഞു.
കുമളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എം. സിദ്ധിഖ്, വാർഡ് മെമ്പർമാരായ നോളി ജോസഫ്, രജനി, റോട്ടറി ക്ലബ്ബ് മുൻ എ.ജി.ഡോ.ബിജു, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോസ്.കെ.എ, ഡോ.ആഷിക്ക്, അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു.