ഇടുക്കി: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത് 2,90,106 പേർ. മേയ് 22 വരെയുള്ള കണക്കാണിത്. ജില്ലയിലെ ആകെ ജനസംഖ്യ 10,79,090 ആണ്. ഇതിൽ 3,11,230 പേർ 45 വയസിന് മുകളിൽ പ്രായമുള്ളവരും 4,76,447 പേർ 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരുമാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ 2,89,311 പേർ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 2,29,140 പേർ ആദ്യ ഡോസ് വാക്‌സിനും 60,171 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 45 വയസിന് താഴെ പ്രായമുള്ളവരിൽ 1634 വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തിൽ 795 പേർ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

837 രോഗികൾ, 1101 രോഗമുക്തർ

ഇടുക്കി: ജില്ലയിൽ ഇന്നലെ 837 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 1101 പേർ രോഗമുക്തി നേടി. 17.47 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 789 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എട്ട് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 20

ചക്കുപള്ളം- 26

ദേവികുളം- 42

ഏലപ്പാറ- 39

കട്ടപ്പന- 25

മുട്ടം- 24

നെടുങ്കണ്ടം- 26

പാമ്പാടുംപാറ- 23

പുറപ്പുഴ- 27

തൊടുപുഴ- 66

ഉടുമ്പൻചോല- 61

ഉടുമ്പന്നൂർ- 22

വണ്ടൻമേട്- 47

വണ്ടിപ്പെരിയാർ- 69

വട്ടവട- 43

വെള്ളിയാമറ്റം- 27