തൊടുപുഴ: 50 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത പൈനാപ്പുകൾ പഴുത്ത് ചീയുന്ന അവസ്ഥയിൽ. ലോക്ക്ഡൗണിനെ തുടർന്ന് വിളവെടുപ്പിനും വിൽപ്പനയ്ക്കും മാർഗമില്ലാതായതോടെയാണ് തൊടുപുഴയ്ക്ക് സമീപം തെക്കുംഭാഗത്ത് കർഷകനായ ജോജി മൈലാടൂർ പ്രതിസന്ധിയിലായത്. ലോക്ക്ഡൗണായതിനാൽ ചെറുകിട തോട്ടങ്ങളിൽ നിന്ന് വിളവെടുക്കാനും സാധിക്കുന്നില്ല. കഴിഞ്ഞ വർഷവും ഇതേപോലെ ലോക്ക്ഡൗണിനെ തുടർന്ന് വിളവെടുക്കാനാകാതെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇപ്പോൾ ഒരേക്കറിൽ ഒരു ലക്ഷം രൂപയെങ്കിലും നഷ്ടത്തിലാണ്.