തൊടുപുഴ: കൊവിഡ് രോഗികൾക്കും ക്വാറന്റിനിൽ ഇരിക്കുന്നവർക്കും സൗജന്യ ഭക്ഷണം കൊടുക്കുന്നതിനായി എ ഐ വൈ എഫിന്റെ നേതൃത്വത്തിൽകുമാരമംഗലത്ത് സാമുഹിക അടുക്കള ആരംഭിച്ചു..
പഞ്ചായത്ത് ഭരണസമിതി സാമൂഹിക അടുക്കള ആരംഭിക്കാത്ത സാഹചര്യത്തിലാണ് എ ഐ വൈ എഫ് സ്വന്തം നിലയിൽ ഈ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിരവധി കുടുംബങ്ങളാണ് രോഗം ബാധിച്ചും ജോലി നഷ്ടപ്പെട്ടും പട്ടിണിയിൽ ആയിരിക്കുന്നത്.ഇങ്ങനെയുള്ളവർക്ക് ഒരു കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടെയാണ് യുവജനങ്ങളുടെ നേതൃത്വത്തിൽ അടുക്കള ആരംഭിച്ചിരിക്കുന്നത്.ഇതിനായി കെട്ടിടം വിട്ടു തന്നും മറ്റ് തരത്തിലുള്ള സഹായങ്ങളും നൽകി ജനങ്ങൾ എ ഐ വൈ എഫ് പ്രവർത്തകർക്ക്
പിന്തുണ നൽകുന്നുണ്ട്. എ ഐ വൈ എഫ് സംസ്ഥാന സമിതി അംഗം വി ആർ പ്രമോദ് സാമൂഹിക അടുക്കള കുമാരമംഗലത്ത് ഉദ്ഘാടനം ചെയ്തു.സി പി ഐ കുമാരമംഗലം ലോക്കല് സെക്രട്ടറി പി എസ് സുരേഷ് എ ഐ വൈ എഫ് സിപിഐ നേതാക്കളായ തോമസ് മാത്യു. എൻ ജെ കുഞ്ഞുമോൻ, ജെയിംസ്, കുഞ്ഞപ്പൻ, റെജിമോൻ, ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. ഇതോടൊപ്പം കോവിഡ് രോഗികൾക്ക് പരിശോധനക്കാവശ്യമായ വാഹന സൗകര്യവും എ ഐ വൈ എഫ് ഏർപ്പെടുത്തിയിട്ടുണ്ട്.