ഇടുക്കി :ജില്ലയിലെ തൊടുപുഴ, പീരുമേട് താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി പിക്കപ്പ് വാൻ (ഡ്രൈവർ സഹിതം) പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കേണ്ട അവസാന തിയതി ജൂൺ 15 വൈകിട്ട് അഞ്ച് മണി. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം ജില്ലാ സപ്ലൈ ആഫീസർ, ജില്ലാ സപ്ലൈ ആഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല,പൈനാവ് പി.ഒ, കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232321