തൊടുപുഴ :നഗരസഭ പരിധിയിൽ കൊവിഡ് രോഗബാധിതരായി വീടുകളിൽ കഴിയുന്നവർക്കും ക്വാറന്റൈനിൽ ഉളളവർക്കും രോഗ ലക്ഷണങ്ങൾ ഉളളവർക്കും, യാത്രാ സൗകര്യമില്ലാത്തതിനാൽ ആശുപത്രികളിൽ പോകാൻ സാധിക്കാത്ത ഇതരരോഗികൾക്കും ഫോൺ മുഖേന ഡോക്ടറുടെ സേവനം നഗരസഭ ഹെൽപ്പ് ഡെസ്‌കിൽ ലഭ്യമാക്കിയതായി ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഡോക്ടറെ ഫോണിൽ വിളിക്കാം പൊതുജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ചെയർമാൻ അറിയിച്ചു. ഡോ.ടോം സിബി 9544985454
തൊടുപുഴയിൽ ടെലിമെഡിസിൻ സൗകര്യം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സേവനം നൽകാൻ തയ്യാറുളള ഡോക്ടർമാരും, മറ്റ് മെഡിക്കൽ പ്രൊഫഷനിൽ ഉളളവരും നഗരസഭയിൽ ബന്ധപ്പെടണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ഇക്കാര്യം അഭ്യർത്ഥിച്ച് ഐ.എം.എ യ്ക്കും ഇതര വിഭാഗം ഡോക്ടർമാരുടെ സംഘടനകൾക്കും കത്ത് നൽകുമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.