ഇടുക്കി: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളിൽ റിവേഴ്‌സ് ക്വാറന്റീനിൽ കഴിയുന്ന മുതിർന്ന പൗരരുടെയും ആരോഗ്യ പ്രശ്‌നങ്ങളും അടിയന്തിരാവ്യങ്ങളും അറിയിക്കുന്നതിന്ജില്ലയിൽ പൈനാവ് ഗവ എഞ്ചിനിയറിംഗ് കോളേജിൽ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു വയോജന കോൾ സെന്ററിൽ വിളിച്ച് പരിഹാരം തേടാം. കൊവിഡ് കാലഘട്ടത്തിൽ വയോജനങ്ങൾ നേരിടുന്ന ശാരീരിക മാനസിക പിരിമുറുക്കങ്ങൾക്ക് ടെലികൗൺസിലിംഗ് മുഖേന ആശ്വാസമേകുകയാണ് കോൾസെന്ററിലൂടെ. കോൾ സെന്ററിനോട് ചേർന്ന് വയോജനങ്ങൾക്കായി കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ സഹായകേന്ദ്രവും ഉണ്ട്. കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന വയോജനങ്ങളെ സഹായിക്കുന്നതിനാണ് വാക്‌സിനേഷൻ സഹായകേന്ദ്രം. ഫോൺ 04862296349