തൊടുപുഴ നഗരസഭയുടെ ജനകീയഹോട്ടലിലെ ആവശ്യത്തിലേക്ക് നഗരസഭാ ജീവനക്കാരൂടെ സംഘടനയായ കേരള മുനിസിപ്പൽ ആന്റ്‌കോർപ്പറേഷൻ സ്റ്റാഫ് അസ്സോസിയേഷൻ തൊടുപുഴ യൂണിറ്റ് പലചരക്ക് സാധനങ്ങൾ സംഭാവനയായി നൽകി. കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് .എൻ.എ.ജയകുമാറിൽ നിന്നും നഗരസഭാ ചെയർമാൻ സനീഷ്‌ ജോർജ്ജ് ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജസ്സിജോണി, ആരോഗ്യ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ .എം.എ.കരിം, മുൻ ചെയർപേഴ്‌സൺ സഫിയ ജബ്ബാർ, ജി.വിനോദ്കുമാർ, .ഇബ്രാഹിം റാവുത്തർ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ നഗരസഭയുടെ കമ്മ്യുണിറ്റി കിച്ചൺ വഴി ഒരു ദിവസത്തെ ഭക്ഷണം വിതരണം നടത്തിയിരുന്നു.