തൊടുപുഴ :നഗരസഭയിലെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനങ്ങളുടെ ഭാഗമായി ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ലോക്ഡൗൺ പശ്ചാത്തലത്തിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവർക്കും ആശ്വാസമേകുന്നതിന് ടെലികൗൺസലിംഗ് സംവിധാനം ആരംഭിച്ചതായി ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. കൊവിഡ് രോഗബാധിതരായി വീടുകളിൽ കഴിയുന്നവർക്കും ക്വാറന്റൈനിൽ ഉളളവർക്കും രോഗ ലക്ഷണങ്ങൾ ഉളളവർക്കും ഇതരരോഗികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ കൗൺസിലിംഗിനായി ഫോണിൽ വിളിക്കാം. തൊടുപുഴ നഗരസഭ പ്രതീക്ഷഭവൻ സ്‌പെഷ്യൽ സ്‌കൂളിന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുളളത്. വിളിക്കേണ്ട ഫോൺ നമ്പർ സിസ്റ്റർ ലിന്റാ മാത്യു 9400949843, സിസ്റ്റർ ലിസ്സി റ്റി.പി. 8086351339.