തൊടുപുഴ:കൊവിഡ് കാലത്തും രാപ്പകലില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പൊലീസിന് തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗിന്റെ ആദരം.പൊലീസിന് ഉച്ചഭക്ഷണം നൽകിയാണ് ആദരവ് പ്രകടിപ്പിച്ചത്. .അച്ഛൻ കവലയിൽ തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി, തൊടുപുഴ ഡിവൈ.എസ്.പി റ്റി. രാജപ്പൻ ന് ഉച്ചഭക്ഷണം കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.യോഗത്തിൽ മർച്ചൻസ് അസോസിയേഷൻ ജന:സെക്രട്ടറി നാസർ സൈര ,യൂത്ത് വിംഗ് ജന:സെക്രട്ടറി രമേഷ് പി.കെ, ട്രഷറർ മനു തോമസ്, കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് കുട്ടപ്പാസ്, ജോർജ്കുട്ടി, ഹരീഷ് എന്നിവർ പങ്കെടുത്തു.