ചെറുതോണി: കരിമ്പനിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങളും ബേക്കറി ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ ദീപ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.പി.പ്രദീഷ് കുമാർ, ജിനു സുധാകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.