ചെറുതോണി:ചേലച്ചുവട് സി.എസ്.ഐ ഹോസ്പിറ്റലിൽ സംഘർഷം, ഡോക്ടർക്ക് മർദ്ദനമേറ്റു. തിങ്കളാഴ്ച വൈകിട്ടാണു സംഭവം ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവും ബന്ധുക്കളും ആസ്പത്രിയിൽ അതിക്രമിച്ചു കയറി ഡോ. അനൂപ് ബാബുവിനെ മർദ്ദിച്ചതായി ആശുപത്രിയുടെ ചുമതലയുള്ള അഡ്മിനിസ്റ്റർ ഫാ. രാജേഷ് പത്രോസ് പരാതിപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ആദ്യം കേസെടുക്കാതെ തിരിച്ചു പോയെങ്കിലും വീണ്ടും തിരിച്ചു വന്ന് കേസെടുക്കാൻ തയ്യാറാവുകയായിരുന്നു. കൊവിഡ് ചികിത്സയിലായിരുന്നവർ മാസ്‌ക്കും അകലവും പാലിക്കാതെ വന്നതു ചോദ്യം ചെയ്തതാണ് സംഘർഷത്തിനു കാരണമെന്ന് ഫാ.രാജേഷ് പത്രോസ് നൽകിയപരാതിയിൽ പറയുന്നു.