തൊടുപുഴ: നഗരസഭ നടത്തിവരുന്ന സാമൂഹ്യ അടുക്കളയിലേയ്ക്ക് നിരവധി വ്യക്തികളും സംഘടനകളും നൽകിവരുന്ന സഹായങ്ങൾ തുടരുകയാണന്ന് ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. കേരള ഗസറ്റഡ് ആഫീസേഴ്‌സ് അസോസ്സിയേഷൻ തൊടുപുഴ ഏരിയാ കമ്മിറ്റി നൽകിയ മുപ്പത്തയ്യായിരം രൂപ വിലവരുന്ന അരി, മറ്റ് പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പൾസ് ഓക്‌സിമീറ്റർ എന്നിവ ചെയർമാൻ ഏറ്റുവാങ്ങി. അംഗങ്ങളുടെ വീടുകളിൽ നിന്ന് സമാഹരിച്ചതും നഗരസഭ നൽകിയ അധിക ലിസ്റ്റ് പ്രകാരം വിപണിയിൽ നിന്ന് വാങ്ങിയുമാണ് കെ.ജി.ഒ.എ സഹായിച്ചത്. ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, ആരോഗ്യകാര്യ സ്ഥിരം സമതി ചെയർമാൻ എം.എ. കരീം, സെക്രട്ടറി ബിജുമോൻ ജേക്കബ്, നോഡൽ ആഫീസർ ജോണി ജോസഫ്, അസി. എക്‌സി. എൻജിനീയർ ജിജി തോമസ്, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി.ബി. വിനയൻ, മറ്റ് ഭാരവാഹികളായ റോബിൻസൺ പി. ജോസ്, സ്റ്റാൻലി ജോൺ, ക്രിസ്റ്റി മൈക്കിൾ, കെ. ഭാഗ്യരാജ് എന്നിവർ പങ്കെടുത്തു.