കട്ടപ്പന: നഗരസഭ പത്താം വാർഡിൽ വലിയപാറ സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ വാർഡ് തല ശുചീകരണവാരത്തിന് തുടക്കംകുറിച്ചു. വാർഡിലെ പൊതുസ്ഥലങ്ങൾ, പൊതു ജലസ്രോതസുകൾ, കുളങ്ങൾ, കിണർ എന്നിവിടങ്ങളിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി. വാർഡിലെ എല്ലാ വീടുകളിലും ശുചീകരണത്തിനും വെള്ളക്കെട്ടു നിർമാർജനവും വാർഡ്തല ബോധവത്കരണവും തുടങ്ങി. ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റി കൊണ്ടിരിക്കുന്നു. ഓക്‌സിജൻ അളവ് പരിശോധിക്കാൻ ജാഗ്രതാസമിതിക്കുള്ള പൾസ് ഓക്‌സീമീറ്റർ യോഗത്തിൽ കൈമാറി. ബ്ലീച്ചിംഗ് പഡൗർ, കുമ്മായം എന്നിവയും നൽകി. വാർഡ്തല ശുചീകരണ വാരത്തിന്റെ ഉദ്ഘാടനം കൗൺസിലർ സിജു ചക്കുംമൂട്ടിൽ നിർവഹിച്ചു. കൗൺസിലർ ബീന ടോമി, ജെപി എച്ച്എൻമാർ എന്നിവർ പങ്കെടുത്തു. സിസ്റ്റർ പുഷ്പ കുമാരി ക്ലാസുകൾക്ക് നേതൃത്വം നൽകി. ഷെയ്‌സ് കൊച്ചുകുടി, അനുമോൻ രാജു, ലിബിൻ ചാക്കോ, വിനോദ് മറ്റത്തിൽ, ജിൻസി റോയി, ഷാന്റി രാജൻ, ഷൈലമ്മ സോമൻ, അമ്പിളി, സുജാത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.