ഇടുക്കി: ജില്ലയിൽ 802 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 14.49 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 768 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒമ്പത് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 1266 പേർ കൊവിഡ് രോഗമുക്തി നേടി.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
ബൈസൺവാലി- 22
ചക്കുപള്ളം- 41
ചിന്നക്കനാൽ- 29
കാഞ്ചിയാർ- 23
കാന്തല്ലൂർ- 21
കട്ടപ്പന- 31
കുമളി- 32
മൂന്നാർ- 26
ശാന്തൻപാറ- 22
സേനാപതി- 24
തൊടുപുഴ- 41
ഉടുമ്പൻചോല- 37
ഉപ്പുതറ- 70
വണ്ടൻമേട്- 59
വണ്ടിപ്പെരിയാർ- 21
വട്ടവട- 24