വണ്ണപ്പുറം: കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ ഗ്രാമപഞ്ചായത്തു മെമ്പർ നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ എത്തിച്ചു നൽകി. വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പർ ദിവ്യ അനീഷിന്റെ നേതൃത്വത്തിലാണ് കിറ്റുകൾ തയ്യാറാക്കിയത്. വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചത്.