തൊടുപുഴ: എ.എ.വൈ.എഫ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയ്ക്ക് വമ്പിച്ച ജന പിന്തുണ. നിരവധി പേർ സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിനായി ഇതിനോടകം നിരവധി പേർക്ക് ഭക്ഷണ സാധനങ്ങളും മറ്റും എത്തിച്ചു നൽകി. സാമൂഹിക അടുക്കളയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാറും മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സലും ഇന്നലെ സന്ദർശനം നടത്തി. ആവശ്യമായ ഭക്ഷ്യസാധനങ്ങളും നേതാക്കൾ എത്തിച്ചു നൽകി. വി.ആർ. പ്രമോദ്, പി.എസ്. സുരേഷ്, എൻ.ജെ. കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.