ആലക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആലക്കോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് കുടുംബരോഗ്യ കേന്ദ്രത്തിലേക്കും ചിലവ് ആയുർവേദ ആശുപത്രിയിലേക്കും വീൽച്ചെയറുകളും പതിനായിരം രൂപയുടെ ധനസഹായവും കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, വൈസ് പ്രസിഡന്റ് സോമൻ ജയിംസ്, കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി വി.കെ. മാണി, പഞ്ചായത്ത് സെക്രട്ടറി രാജ് മോഹൻ നായർ, ബാബു പീറ്റർ, വി.ബി. വേണുഗോപാൽ, കെ.ജെ. ബോസ്, എം.ടി. സാബു, പഞ്ചായത്തംഗങ്ങളായ ലിഗിൽ, റഷീദ് ഇല്ലിക്കൽ, ബൈജു ജോർജ്, കെ.എ. സുലോചന എന്നിവർ പങ്കെടുത്തു.