തൊടുപുഴ: കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021- 22 അദ്ധ്യന വർഷത്തേക്ക് ഗസ്റ്റ് ലക്ചർമാരായി ജോലി നോക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. അതത് വിഷയങ്ങളിൽ യൂണിവഴ്‌സിറ്റി അംഗീകരിച്ച യു.ജി.സി നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ പ്രിൻസിപ്പൽ, കോളജ് ഓഫ് അപ്ലൈഡ് സയൻസ്, മുട്ടം, തൊടുപുഴ, പിൻ: 685587 എന്ന വിലാസത്തിൽ 31 ന് മുമ്പായി അയക്കണം. ഫോൺ: 8547005047, 9447603255.