മുട്ടം: പഞ്ചായത്തിൽ ഇനി ഡോക്ടർമാരുടെ സേവനം ഫോൺ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും. പഞ്ചായത്ത് പരിധിയിൽ കൊവിഡ് രോഗബാധിതരായി വീടുകളിൽ കഴിയുന്നവർ, നിരീക്ഷണത്തിൽ കഴിയുന്നവർ, രോഗ ലക്ഷണങ്ങളുള്ളവർ, യാത്രാ സൗകര്യമില്ലാത്തതിനാൽ ആശുപത്രികളിൽ പോകാൻ സാധിക്കാത്ത മറ്റ് രോഗികൾ എന്നിങ്ങനെയുള്ളവർക്കാണ് ഫോൺ മുഖേന ഡോക്ടറുടെ സേവനം ഗ്രാമ പഞ്ചായത്തിൽ ലഭ്യമാകുകയെന്ന് പ്രസിഡന്റ് ഷൈജ ജോമോൻ അറിയിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടറുടെ സേവനമാണ് ഫോൺ കോൾ മുഖേന ലഭ്യമാക്കിയിട്ടുള്ളത്. അലോപ്പതി ഡോക്ടറുടെ സേവനം വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെയും ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. വിളിക്കേണ്ട ഫോൺ നമ്പർ അലോപ്പതി ഡോ. ബിൻസി ബാബു 9497279285, ആയുർവേദം ഡോ. റോസ്‌ലിൻ ജോർജ് 9447249944, ഹോമിയോ ഡോ. ആശ 9495339760.