മുട്ടം: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 39.66 മീറ്ററായി ഉയർന്നു. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർദ്ധിപ്പിച്ചതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. തുടർന്ന് അണക്കെട്ടിലെ ആറ് ഷട്ടർ 40 സെ. മീറ്റർ വീതം ഉയർത്തി. കാലവർഷം ആരംഭിച്ചതോടെ അണക്കെട്ടിൽ നിന്ന് രണ്ട് കനാലിലൂടെയും വെള്ളം കടത്തി വിടുന്നത് താത്കാലികമായി നിറുത്തിവച്ചിരുന്നു.