തൊടുപുഴ: കള്ള് ഷാപ്പുകളിൽ ജോലി ചെയ്യുന്ന ചെത്ത് വില്പന തൊഴിലാളികൾക്ക് കൂടുതൽ സഹായം നൽകാൻ ക്ഷേമനിധി ബോർഡ് തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി നേതാക്കളായ പി.പി. ജോയി, കെ. സലിംകുമാർ എന്നിവർ ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായതോടെ ഷാപ്പുകൾ അടച്ചുപൂട്ടിയതിന്റെ ഫലമായി തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ടവരായി തീരുകയും അവരുടെ വരുമാനം നിലയ്ക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ട് സാമ്പത്തിക പ്രയാസത്തിൽപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന തൊഴിലാളികളെ നല്ല നിലയിൽ സാമ്പത്തിക സഹായം നൽകി സഹായിക്കാൻ ക്ഷേമനിധി ബോർഡ് തയ്യാറാകണം. ഇപ്പോൾ നൽകാൻ തീരുമാനിച്ചിരിക്കുന്ന ആയിരം രൂപ തീർത്തും കുറവാണെന്നും എ.ഐ.ടി.യു.സി നേതാക്കൾ പറഞ്ഞു.