ചേലച്ചുവട് : സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിൽ കഴിഞ്ഞ 25 വർഷങ്ങളായി ചേലച്ചുവട് കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എസ്.ഐ മെഡിക്കൽ മിഷൻ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറോടെയുണ്ടായ ആക്രമണത്തിൽ സി.എസ്.ഐ സഭ അപലപിച്ചു. കൊവിഡ് മഹാമാരിക്കെതിരെ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരായവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മഹായിടവക ബിഷപ്പ് വി.എസ് ഫ്രാൻസിസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണ യജ്ഞത്തിൽ സർക്കാരിനോടാപ്പം ആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്ന ഈസ്റ്റ് കേരള മഹായിടവകയുടെ സ്ഥാപനത്തിന് നേരേയുണ്ടായ അതിക്രമത്തിൽ മഹായിടവക എക്‌സിക്യൂട്ടിവ് കമ്മിറ്റി ആശങ്ക അറിയിച്ചു.