കുമളി: വിശ്വനാഥപുരം സ്‌കൂൾ മാനേജ്‌മെന്റ് കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്കൊവിഡ് പ്രതിരോധ കിറ്റുകൾ കൈമാറി.മാസ്‌ക് ,സാനിറ്റൈസർ ,ഗ്ലൗസ് തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റ് മുരിക്കടി സ്‌കൂൾ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ശ്രീജിത്ത്,വിഷ്ണു,അനീഷ്,വാസു എന്നിവർ ചേർന്ന് കൈമാറി. യോഗത്തിൽ വാഴൂർ സോമൻ എം. എൽ. എ ,കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൻസി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ധിഖ് , ബാബുക്കുട്ടി ,നോളി ജോസഫ്തുടങ്ങിയവർ പങ്കെടുത്തു.