തൊടുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ മേഖലാ കമ്മറ്റികൾ കരിദിനം ആചരിച്ചു. ജില്ലയിൽ ജോയിന്റ് കൗൺസിൽ സംസ്ഥന കമ്മറ്റിയംഗം ഡി. ബിനിൽ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു. തൊടുപുഴയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഒ.കെ. അനിൽകുമാർ, പീരുമേട് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ആർ . ബീനമോൾ, നെടുക്കണ്ടത്ത് ജില്ലാ കമ്മറ്റി അംഗം എസ്. സുകുമാരൻ, ദേവികുളത്ത് ജില്ലാ കമ്മിറ്റി അംഗം എസ്. സുബൈർ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ഡി.കെ. സജിമോൻ, വിഷ്ണു, ഒ. ബിജു, സുഭാഷ് ചന്ദ്രബോസ്, പ്രസാദ്, വിനോദ് പി.ടി, പി.ടി. ഉണ്ണി എന്നിവർ നേതൃത്വം നൽകി.